പേരാമ്പ്ര: വടകര എംഡിഎംഎ കേസിലെ പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം. കൂത്താളിയിൽ ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം.
കൂത്താളി സ്വദേശി അനസിനെ പിടികൂടാനെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെ ഏഴ് പൊലീസുകാർക്ക് പരിക്കേറ്റു. സംഘത്തിലുണ്ടായിരുന്ന ഒരു പൊലീസുകാരന്റെ തലയ്ക്ക് ഇരുമ്പുവടികൊണ്ട് അടിയേറ്റു.
എസ്.ഐ മനോജ് രാമത്ത്, എ.എസ്.ഐ സുനിൽകുമാർ സി.എം, എസ്.സി.പി.ഒ ശോഭിത്ത്, എ.എസ്.ഐ ഷാജി വി.ഐ, എസ്.സി.പി.ഒ ലിസ്ന എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പ്രതിയായ അനസിനെ പൊലീസ് കീഴടക്കി അറസ്റ്റ് ചെയ്തു.