കോഴിക്കോട്: തൊട്ടിൽപാലം കുണ്ടുതോടിൽ വയോധികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടുതോട് തുമ്പക്കുന്നത്ത് വീട്ടിൽ പരേതനായ ഒണക്കന്റെ ഭാര്യ പാറു (80) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയുടെയും ഇന്ന് രാവിലെ 7:30നും ഇടയിലുള്ള സമയത്താണ് സംഭവം നടന്നത്.
വീടിന് സമീപത്തുള്ള മരത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും സ്ഥലത്തെത്തി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
സംഭവത്തിൽ തൊട്ടിൽപാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.