താമരശ്ശേരി: അമ്പലമുക്ക് ചെറ്റക്കൽ അഷ്‌റഫ് (44) ന് ജോലി സ്ഥലത്ത് വെച്ച് കാൽവിരലിന് പാമ്പുകടിയേറ്റു.

അണലിയുടെ ഇനത്തിൽപ്പെട്ട വിഷപ്പാമ്പാണ് കടിച്ചത്. താമരശ്ശേരി പുല്ലാഞ്ഞിമേട്ടിലെ ജോലി സ്ഥലത്ത് വെച്ച് ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.