കൊയിലാണ്ടി: കുറുവങ്ങാട് കെട്ടിട നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള ഇന്‍സ്ട്രിയല്‍ പ്രവൃത്തിക്കിടെ ഷോക്കേറ്റ് ഒരാള്‍ക്ക് പരിക്ക്. ഗ്രൈന്ററില്‍ നിന്നും ഷോക്കേറ്റതിനെ തുടര്‍ന്ന് ഒന്നാം നിലയില്‍ നിന്നും താഴെ വീഴുകയായിരുന്നു. തലയ്ക്കാണ് പരിക്കേറ്റത്. തൊഴിലാളിയായ സുരേഷ് ബാബുവിനാണ് പരിക്കേറ്റത്.

കൂടെയുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ഉടനെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം പരിക്ക് ഗുരുതരമായതിനാല്‍ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.