കോഴിക്കോട്: കോഴിക്കോട് കുറ്റിച്ചിറ കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സും ടൗൺ പോലീസും ചേർന്നാണ് മൃതദേഹം കുളത്തിൽ നിന്ന് പുറത്തെടുത്ത് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുള്ളത്.
മരിച്ചയാളെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങളോ ഇൻക്വസ്റ്റ് ഘട്ടത്തിൽ തിരിച്ചറിയൽ രേഖകളോ ലഭിച്ചിട്ടില്ല. സംഭവം സംബന്ധിച്ച് ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇയാളെക്കുറിച്ചോ ബന്ധുക്കളെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പറുകൾ:
കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ: 0495 2366232 / 9497987177
എമർജൻസി നമ്പർ: 112