കൂട്ടാലിട: കൂട്ടാലിടക്ക് സമീപം ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ബാലുശ്ശേരി - കൂരാച്ചുണ്ട് റോഡിലാണ് മൃതദേഹം കണ്ടത്. നരിനട സ്വദേശി സിദ്ധാര്‍ഥ് ആണ് മരണപ്പെട്ടത്.

ഇന്നലെ രാത്രിയിലാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം. രാത്രി നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ആളൊഴിഞ്ഞ ഭാഗമായതിനാല്‍ അപകടവിവരം ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.

ഇന്ന് ഉച്ചയോടെയാണ് സമീപത്തെ വീട്ടുകാര്‍ താഴ്ചയില്‍ അപകടത്തില്‍പ്പെട്ട നിലയില്‍ ബൈക്ക് കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് കൂരാച്ചുണ്ട് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.