കൊടുവള്ളി :പെരുന്നാൾ തലേന്ന് കൊടുവള്ളി ദേശീയപാതയിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ച മൂന്ന് പേരെ കൊടുവള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. പൊതു ഗതാഗതം താസ്സപ്പെടുത്തിയുള്ള ആഘോഷത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ നടപടിക്കെതിരെ ഏറെ വിമർശനം ഉയർന്നിരുന്നു. ദേശീയപാതയിൽ അപകടസാധ്യത സൃഷ്ടിക്കുന്ന തരത്തിൽ പടക്കം പൊട്ടിച്ചതിനെതിരെ നാട്ടുകാർക്കിടയിലും വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ഷാനിദ്, മൂഹമ്മദ് ഫായിസ്, കുന്ദമംഗലം വേളാട്ടിൽ അർഷാദ്,എന്നിവരാണ് പിടിയിലായത്. അതേസമയം പ്രതികളിൽ ഒരാളെ കൂടി ഇനിയും പിടികൂടാനുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് തെളിവുകളും അടിസ്ഥാനമാക്കിയായിരുന്നു പോലീസ് നടപടി.