തിരുവനന്തപുരം: കാഫിർ സ്ക്രീൻഷോട്ട് കേസ് പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന എസ്ഐടി ഹരജി കോടതി തള്ളി. വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്. പ്രതി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്ന് കാണിച്ചായിരുന്നു ഹരജി. ജിതിൻ ഭാസ്കർ ജാമ്യത്തിൽ തുടരും. ജാമ്യത്തിലിറങ്ങിയ ജിതിൻ അന്വേഷണ സംഘത്തെ വെല്ലുവിളിക്കുന്നതടക്കം ജാമ്യവ്യവസ്ഥയുടെ ലംഘനം നടത്തിയെന്നാണ് പ്രോസിക്യൂഷൻ വാദം. രണ്ട് ക്രിമിനൽ കേസിൽ പ്രതിയായതും എസ്ഐടി ചൂണ്ടികാണിച്ചിട്ടുണ്ട്. അതേസമയം ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെനാണ് ജിതിന്റെ അഭിഭാഷകൻ വാദിക്കുന്നത്.
ജാമ്യത്തിലിറങ്ങിയ ജിതിന് സിപിഎം പ്രവർത്തകർ ചേർന്ന് സ്വീകരണം നൽകിയതും വലിയ സ്വീകരണം നൽകിയതും വലിയ വിവാദമായിരുന്നു. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം ലോക്കൽ കമ്മിറ്റി അംഗവും സിപിഎം ലോക്കൽ കമ്മറ്റി അംഗവുമാണ് ജിതിൻ ഭാസ്കകർ. ജൂൺ 16നായിരുന്നു ജിതിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.