പാലക്കാട്: മുണ്ടൂരില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ലോറി പാഞ്ഞുകയറി ഒരു വിദ്യാര്‍ഥി മരിച്ചു. മുണ്ടൂര്‍ യുവക്ഷേത്ര കോളജിലെ വിദ്യാര്‍ഥിയായ മുഹമ്മദ് ഫര്‍ഹാനാണ് മരിച്ചത്. മുണ്ടൂര്‍ ഒമ്പതാംമൈലിലാണ് അപകടം.
ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറിയാണ് വിദ്യാര്‍ഥികള്‍ക്ക് നേരെ ഇടിച്ചുകയറിയത്. മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.