മലപ്പുറം: ചങ്ങരംകുളത്ത് സ്വകാര്യബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ചങ്ങരംകുളം സ്വദേശി മുർഷിദ്(25) ആണ് അറസ്റ്റിലായത്.
ചങ്ങരംകുളം-കുന്നംകുളം റൂട്ടിലോടുന്ന സ്വകാര്യ ബസിലാണ് സംഭവം. ലൈംഗികാതിക്രമം നേരിട്ട യുവതി നൽകിയ പരാതിയിലാണ് നടപടി. ചങ്ങരംകുളം പൊലീസാണ് ഇയാളെ പിടികൂടിയത്.