തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ഹസൻ വാരിസ്, നിഖിൽ എന്നിവർക്കാണ് എസ്ഐടി നോട്ടീസ് അയച്ചത്. a6f0

ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.

എക്സാലോജിക്കിന് സിഎംആർഎൽ 1.72 കോടി നൽകിയത് സേവനത്തിനല്ല, കൈക്കൂലിയാണെന്നാണ് ഇഡിയുടെ ആരോപണം. കൂടാതെ വീണയും റിയാസും സുഹൃത്തുക്കൾ വഴി 25 കോടിയുടെ ഹവാല ഇടപാട് നടത്തിയെന്നും ഇഡി ആരോപിക്കുന്നു. 44aba6f0

എന്നാൽ ഇഡി മകളെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി നിർബന്ധിച്ച് മൊഴി എടുപ്പിച്ചതാണെന്ന് ഹസൻ വാരിസ് ഇഡി ഡയറക്ടർക്ക് സത്യവാങ്മൂലം നൽകിയിരുന്നു. മൊഴി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് റിയാസിന്റെ പ്രതികരണം.