കോഴിക്കോട്: പാലേരിയിൽ പാൽ തൊണ്ടയിൽ കുടുങ്ങി നാല് മാസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം. പാലേരി ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകൾ ഇനായയാണ് മരിച്ചത്.
ഇന്ന് രാവിലെ പാൽ കൊടുത്തതിന് തൊട്ടുപിന്നാലെ കുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് മുടക്കല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.