നടുവണ്ണൂര്‍: നടുവണ്ണൂരില്‍ രാസലഹരി വില്‍പ്പനക്കാരനെ ബലപ്രയോഗത്തിലൂടെ കീഴടക്കി പൊലീസ്. കൂട്ടാലിട സ്വദേശി കീഴ് മാണിക്കോത്ത് ഷഫീക്കാണ് പൊലീസ് പിടിയിലായത്. നടുവണ്ണൂരില്‍ രാസലഹരി വില്‍പ്പന നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.

നടുവണ്ണൂര്‍, വാകയാട്, കൂട്ടാലിട ഭാഗത്ത് സ്ഥിരമായി രാസലഹരി വില്‍പ്പന നടത്തുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളടക്കം ഇയാളില്‍ നിന്ന് ലഹരി വാങ്ങി ഉപയോഗിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്നാലെ ഓടി മല്‍പ്പിടിത്തത്തിലൂടെയാണ് പൊലീസ് കീഴടക്കിയത്. ബാലുശ്ശേരി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു, ഡ്രൈവര്‍ സി.പി.ഒ ഷംസുദ്ദീന്‍, റൂറല്‍ എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങള്‍, പേരാമ്പ്ര ഡി.വൈ.എസ്.പിയുടെ ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ പൊലീസ് സംഘത്തിലുണ്ടായിരുന്നു.