എടക്കര: കുടുംബ വഴക്കിനെ തുടർന്ന് അമ്മ 9 വയസ്സുകാരിയായ മകളെ കിണറ്റിലേക്ക് തള്ളിയിട്ടു. ചുങ്കത്തറ കൈപ്പിനിയിൽ ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം.

കിണറ്റിൽ മീൻ കാണിച്ചു കൊടുത്ത് കാലിൽ പിടിച്ച് തള്ളിയിടുകയായിരുന്നു. ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് കുട്ടിയെ കിണറ്റിൽ തള്ളിയിട്ടതായാണ് മൊഴി. നിലമ്പൂരിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റ് എത്തി കുട്ടിയെ രക്ഷപ്പെടുത്തി.

നിലമ്പൂർ ഗവ. ജില്ലാ ആശുപത്രിയിലെത്തിച്ചു. വൈകിട്ടോടെ കുട്ടിയെ ബന്ധുക്കൾക്ക് കൈമാറി. അമ്മയ്ക്ക് മാനസിക പ്രശ്‌നമുള്ളതായി പൊലീസ് പറഞ്ഞു.

 

പോത്തുകല്ല് പൊലീസ് സ്ഥലത്തെത്തി കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് അമ്മയെ അറസ്റ്റ് ചെയ്തു. നിലമ്പൂർ കോടതി കോഴിക്കോട് ജയിലിലേക്ക് റിമാൻഡ് ചെയ്തു. ഇവരെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.