ബാലുശ്ശേരി: ബാലുശ്ശേരിയില്‍ രണ്ട് കിലോയിലേറെ കഞ്ചാവുമായി യുവാവ് പിടിയില്‍. അവിടനല്ലൂര്‍ സ്വദേശി ഓച്ചുമ്മല്‍ വീട്ടില്‍ അതുല്‍ ദീപു (27) ആണ് അറസ്റ്റിലായത്. കോഴിക്കോട് എക്‌സൈസ് ഡിവിഷനിലെ ബാലുശ്ശേരി റേഞ്ച് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

ഇയളില്‍ നിന്നും 2.142 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ബാലുശ്ശേരി പാത്തിപ്പാറയില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. ബാലുശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. ധ്രുപദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് എന്‍.ഡി.പി.എസ്. നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.

റെയ്ഡില്‍ കോഴിക്കോട് ഐ.ബി. അസിസ്റ്റന്റ് എക്‌സൈസ് പി.കെ. ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് സബീറലി, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.കെ.ജിഷ്ണു, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ഇ.വിനയ, ഡി.സി.സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് സി.പി.ഷാജു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.അജിത്ത്, പി.എസ്.അഷില്‍ദ്, പി.പി.ജിത്തു എന്നിവര്‍ പങ്കെടുത്തു. പേരാമ്പ്ര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.