തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ ക്ലാസ് തിങ്കളാഴ്‌ച തുടങ്ങും. സംസ്ഥാന പ്രവേശനോത്സവം കോഴിക്കോട് തലക്കുളത്തൂർ സിഎംഎം ഹയർസെക്കൻഡറി സ്‌കൂളിൽ മന്ത്രി എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും.
പ്ലസ്‌വൺ മുഖ്യ അലോട്ട്‌മെന്റില്‍ 3,59,890 വിദ്യാർഥികൾ പ്രവേശനം നേടി. വിവിധ വിഭാഗങ്ങളിൽ 81,375 സീറ്റ് ഒഴിവുണ്ട്. 13 മുതൽ ആഗസ്‌ത് അഞ്ചുവരെ സപ്ലിമെന്ററി പ്രവേശനം. സ്‌പോർട്‌സ്, കമ്യൂണിറ്റി, മാനേജ്‌മെന്റ് ക്വാട്ടകളിലെ സപ്ലിമെന്ററി ഘട്ടം 10ന് പൂർത്തിയാകും. തുടര്‍ന്ന് ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ മെറിറ്റിലേക്ക് മാറ്റി പ്രവേശനം നടത്തും. പ്രവേശന നടപടികൾ ആഗസ്‌ത് അഞ്ചിന് അവസാനിക്കും