മനാമ: മലയാളി നഴ്സ് ബഹ്റൈനിൽ നിര്യാതയായി. മലപ്പുറം പെരിന്തൽമണ്ണ മാലാപറമ്പ് സ്വദേശിനി സെലിൻ ജോൺ (52) ആണ് മരിച്ചത്.
സൽമാനിയ മെഡിക്കൽ കോളജിലെ നഴ്സ് ആയി ജോലിചെയ്തുവരികയായിരുന്നു. ഭർത്താവ് ജെയിംസ് ജോസഫും ബഹ്റൈൻ പ്രവാസിയാണ്. മക്കൾ: അലീന (ബി.ഡി.എസ് വിദ്യാർഥിനി), അൽക്ക (നഴ്സിങ് വിദ്യാർഥിനി, ആസ്ട്രേലിയ).