കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരിമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജിം ട്രെയിനർ അറസ്റ്റിൽ. അത്തോളി സ്വദേശി വി.പി റിഷാദിനെയാണ് എലത്തൂർ പോലീസ് പിടികൂടിയത്.

പെൺകുട്ടിയുടെ പേഴ്സണൽ ട്രെയിനറായിരുന്ന റിഷാദ്, ജിം പരിശീലനത്തിനിടെ കുട്ടിയുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിരുന്നു. പിന്നീട് ഈ ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തുകയും, വൈത്തിരിയിൽ എത്തിച്ച് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി പീഡനത്തിനിരയാക്കുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

സംഭവത്തിൽ എലത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കും.