അത്തോളി: കൂമുള്ളിയിൽ വീട് നിർമ്മാണത്തിനായി ഒരുക്കിയ താൽക്കാലിക ഷെഡിന് തീപിടിച്ചു. പാലോട്ട് മീത്തൽ കമലാക്ഷിയുടെ വീട്ടുപറമ്പിലെ ഷെഡിനാണ് ഇന്നലെ രാത്രി ഒമ്പതോടെ തീപിടിച്ചത്.

വിവരം അറിഞ്ഞ് കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും ഷെഡിന്റെ മുക്കാൽ ഭാഗവും കത്തിനശിച്ചിരുന്നു. ഷെഡിനുള്ളിൽ ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സേനാംഗങ്ങൾ സിലിണ്ടർ പുറത്തെടുത്ത് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. തുടർന്ന് തീ പൂർണ്ണമായും അണച്ചു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിപിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.