കണ്ണൂര്‍: പൂമംഗലം തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരന്‍പീടിക സ്വദേശികളുടെ മകന്‍ മുഹമ്മദ് നജ്മാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് പൂമംഗലം തോട്ടില്‍ കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തി വന്ന തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്