തിരുവന്തപുരം: ഹയർസെക്കന്ററി രണ്ടാം വർഷ സേ/ ഇംപ്രൂവ്മെന്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ ഫലം https://results.hse.kerala.gov.in/results/ എന്ന വെബ്സൈറ്റിൽ ലഭ്യമാകും.
നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ആണ് പ്ലസ് ടു സേ , ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം ഇന്ന് പ്രസിദ്ധീകരിച്ചത്. മൂന്ന് തവണ ഫലപ്രഖ്യാപന തിയ്യതി മാറ്റിവെച്ചിരുന്നു.
ജൂലൈ മൂന്നിന് മുൻപ് തന്നെ സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ പൂർത്തിയായിരുന്നു.