കോട്ടയം: കടുത്തുരുത്തിയില്‍ വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. വൈദികനെ മകന്‍ ചിവിട്ടി കൊന്നതാണെന്ന് പൊലീസ് പറഞ്ഞു.

മാന്നാര്‍ മൂര്‍ക്കാട്ടില്‍ മാത്യു(80)വിനെയാണ് വീടിനുള്ളിൽ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂലൈ 25നായിരുന്നു സംഭവം.

മാത്യുവിന്റെ മകന്‍ എബിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് മാത്യുവിനെ എബി കൊലപ്പെടുത്തിയത്.സ്ഥലം വില്‍പനയെ ചൊല്ലി ഇരുവരും സ്ഥിരമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു.