കൊയിലാണ്ടി:ചെങ്ങോട്ടുകാവ് ബൈപ്പാസിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എകദേശം 10.30 ഓടെയാണ് അപകടം സംഭവിച്ചത്.

ചെങ്ങോട്ടുകാവ് ഓവർബ്രിഡ്ജിന് സമീപത്തെ സർവ്വീസ് റോഡിലാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

അപകടവിവരമറിഞ്ഞെത്തിയ കൊയിലാണ്ടി പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി വാഹനങ്ങളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു.

ഇടിയുടെ ആഘാതത്തിൽ രണ്ടു കാറുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. രണ്ടും തല കീഴായി മറിഞ്ഞു.