കോടഞ്ചേരി:ഇരുവഞ്ഞിപ്പുഴയിൽ കാലംപാറ തൂക്കുപാലത്തിന് സമീപം ഒരു സ്ത്രീ ഒഴുക്കിൽപ്പെട്ടു.ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നു.

മലപ്പുറം കീഴ്ശേരിയിൽ നിന്നും വന്ന പത്തംഗ സംഘത്തിലെ  ഒരു സ്ത്രീയാണ് ഒഴുക്കിൽപ്പെട്ടത്. ഇവർ പുഴയിൽ ഇറങ്ങി നിൽക്കുന്ന സമയത്ത് പെട്ടെന്ന് മഴവെള്ളം വന്ന് ഒഴുക്കിൽപ്പെടുകയായിരുന്നെന്ന് സ്ഥലത്തെത്തിയ വാർഡ് മെമ്പർ വിൽസൺ തറപ്പേൽ അറിയിച്ചു. രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുന്നതായി അദ്ദേഹം അറിയിച്ചു.പുഴയിൽ വെള്ളം കുറവാണെങ്കിലും കലങ്ങിയ നിലയിലാണ്.