പയ്യോളി: റെയിൽവേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് ഇറങ്ങവേ വീണ് യുവതിക്ക് പരിക്ക്. കണ്ണൂര്‍ സ്വദേശിനി ബിയൂഷയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പാലക്കാട് പാസഞ്ചര്‍ സ്‌പെഷ്യല്‍ ട്രെയിനില്‍ നിന്നും ഇറങ്ങവേയാണ് വീണ് പരിക്കേറ്റത്.

പയ്യോളി ഗ്രാമീണ ബാങ്ക് ജീവനക്കാരിയായ ബിയൂഷ ബാങ്കില്‍ ജോലിക്ക് വരുന്നതിനായി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു. ഉടൻ തന്നെ പയ്യോളി ഗവ. ആശുപത്രിയിലും തുടർന്ന് വടകര സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.