മലപ്പുറം : മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച് 20 പവൻ സ്വർണവും ഒരുലക്ഷം രൂപയും കൈക്കലാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലം വീരമംഗലം കൂരിക്കാട്ടിൽ വീട്ടിൽ കെ അൻസാർ (39)ആണ് പിടിയിലായത്.

മഞ്ചേരി പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ചയാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്ഐ എ പി ആസിഫിന്റെ നേതൃത്വത്തിൽ സീനിയർ സിപിഒമാരായ തൗഫീഖുള്ള മുബാറക്, ക്ലിന്റ് ഫെർണണ്ടസ്, സജീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്