തൃശൂർ: പൂമലയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. വട്ടായി വെള്ളച്ചാട്ടത്തിന് സമീപമാണ് പുരുഷന്റെ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. 

സമീപത്തു നിന്ന് ഇയാൾ സഞ്ചരിച്ചതെന്ന് കരുതുന്ന പിക്കപ്പ് വാനും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മുല്ലക്കൽ ചീർപ്പ് റോഡ് സ്വദേശി ബാബുവിന്റേതാണ് മൃതദേഹമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പേരാമംഗലം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

ആളൊഴിഞ്ഞ വനപ്രദേശമായതിനാൽ മറ്റെവിടെയെങ്കിലും വെച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്ന് കത്തിച്ചതാണോ എന്നും പോലീസ് സംശയിക്കുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.