മേപ്പയ്യൂർ: മേപ്പയ്യൂരിൽ ഹോട്ടലുകളിലും ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിലും ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന. വൃത്തിഹീനമായി പ്രവർത്തിച്ച ഇരുപതോളം സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു.

കീഴ്പ്പയ്യൂർ പള്ളി, ജനകീയ മുക്ക്, മേപ്പയ്യൂർ ടൗൺ പരിസരം, ഹൈസ്കൂൾ ജംഗ്ഷൻ എന്നിവിടങ്ങളിലെ ഭക്ഷണശാലകളിലായിരുന്നു പരിശോധന. വൃത്തിഹീനമായി സൂക്ഷിച്ച ഭക്ഷണ പദാർത്ഥങ്ങൾ നശിപ്പിച്ചു. ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായായിരുന്നു പരിശോധന.