തിരൂരങ്ങാടി:ദേശീയപാതയിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു പരുക്കേറ്റ മൂന്നു വയസ്സുകാരി മരിച്ചു. കൊടിഞ്ഞി കാളംതിരുത്തി കൊല്ലംതൊടി തൻവീർ – സഫ്‌ന ഷെറിൻ ദമ്പതികളുടെ മകൾ സൂന നഹർ ആണ് മരിച്ചത്.

കഴിഞ്ഞ 31 ന് വൈകിട്ട് നാലിന് വെളിമുക്കിൽ വച്ചായിരുന്നു അപകടം. സഫ്‌ന ഷെറിൻ്റെ മാതാപിതാക്കളും ബന്ധുക്കളും പടിക്കലിലെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ഇവരുടെ കൂടെ കയറിയതായിരുന്നു സൂന നഹർ. വെളിമുക്കിൽ വച്ച് നിയന്ത്രണം വിട്ട് കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സൂന കോഴിക്കോട് സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. കബറടക്കം ഇന്ന് കാളംതിരുത്തി പള്ളിയിൽ .