മയാമി: ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നോർവെയെ വീഴ്ത്തി ഇംഗ്ലണ്ട് 2026 ഫിഫ ലോകകപ്പിന്റെ സെമി ഫൈനലില്‍. ഒന്നിനെതിരെ രണ്ട് ഗോളിന് മറികടന്നാണ് ഇംഗ്ലണ്ട് അവസാന നാലിലെത്തിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന് ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു. പിന്നീട് എക്‌സ്ട്രാ ടൈമിലാണ് ഇംഗ്ലണ്ട് വിജയഗോള്‍ നേടിയത്. രണ്ട് ഗോളുകളും ജൂഡ് ബെല്ലിംഗ്ഹാമിന്റെ കാലില്‍ നിന്നായിരുന്നു. ആന്‍ഡ്രിയാസ് ഷെല്‍ഡെറൂപിന്റെ വകയായിരുന്നു നേര്‍വേയുടെ ഗോള്‍.