മനാമ: മലപ്പുറം വെളിയങ്കോട് സ്വദേശിനി ഖദീജ ചാലിൽ മന്നലാംകുന്ന് (71) ബഹ്‌റൈനിൽ അന്തരിച്ചു. മകളോടൊപ്പം വിസിറ്റ് വിസയിൽ ബഹ്‌റൈനിലെത്തിയതായിരുന്നു അവർ.

ഐ.സി.എഫ് ഗുദൈബിയ റീജിയൻ ജനറൽ സെക്രട്ടറി ഷാഫി വെളിയങ്കോടിന്റെ ഭാര്യാമാതാവാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ഐ.സി.എഫ് - ബി.കെ.എസ്.എഫ് എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിച്ചു വരുന്നു.