കോഴിക്കോട്: കടലിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളികളുടെ വലയിൽ ആർട്ടിലറി ഷെൽ കുടുങ്ങി. കോഴിക്കോട് പുതിയാപ്പ ഹാർബറിലെ മത്സ്യ തൊഴിലാളികൾക്കാണ് കടലിൽവച്ച് സംശയകരമായ രീതിയിൽ ഷെൽ ലഭിച്ചത്. ഹാർബറിലെത്തിച്ച വസ്തുവിനെ കുറിച്ച് വിവരമറിഞ്ഞ പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന ആരംഭിച്ചു. പ്രദേശത്ത് സുരക്ഷ ശക്തമാക്കി ജനങ്ങളുടെ ആശങ്ക അകറ്റാനുള്ള നടപടികളും സ്വീകരിച്ചു.
ഈ മാസം ഒൻപതാം തീയതിയാണ് കടലിൽ മത്സ്യ ബന്ധനത്തിനിടെ ഈ വസ്തു തൊഴിലാളികളുടെ വലയിൽ കുടുങ്ങുന്നത്. ആദ്യഘട്ടത്തിൽ ഇതിന്റെ ഗുരുതരാവസ്ഥ തിരിച്ചറിയാൻ സാധിക്കാത്തതിനാൽ തൊഴിലാളികൾ പണിയായുധങ്ങൾ സൂക്ഷിക്കുന്ന ടാർപോളിൻ ഷെഡിലേക്ക് ഇതു മാറ്റുകയായിരുന്നു. എന്നാൽ, പിന്നീട് സംശയം തോന്നിയ ഒരു സുഹൃത്ത് ഇത് ഷെല്ലാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുകയും പോലീസിൽ വിവരമറിയിക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു. എന്താണിതെന്ന് കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്നും ഇത്രയും ഗുരുതരമായ വിഷയമാണെന്ന് വിചാരിച്ചില്ലെന്നും തൊഴിലാളികൾ