കൊയിലാണ്ടി: നഗരസഭാ ഷോപ്പിംഗ് കോംപ്ലക്സിന്റെ അണ്ടർഗ്രൗണ്ട് പാർക്കിംഗിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.

ഏകദേശം 80 വയസ് പ്രായം തോന്നിക്കുന്ന ആളെയാണ് കമിഴ്ന്ന് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

വിവരമറിഞ്ഞ് കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.