തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് സമയക്രമം കൂടുതല്‍ സുതാര്യവും ഏകീകൃതവുമാക്കാൻ നിർദ്ദേശം. കൃത്യമായ മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിക്കുന്നത് മൂലമുണ്ടാകുന്ന ജനങ്ങളുടെ ബുദ്ധിമുട്ട് ലഘൂകരിക്കാനാണ് പുതിയ നീക്കം.

ലോഡ് ഷെഡിങ് ഉണ്ടാകുന്നതിന് ഒന്നര മണിക്കൂർ മുൻപ് തന്നെ ഉപയോക്താക്കളുടെ ഫോണിലേക്ക് സന്ദേശം എത്തും. തലസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ഈ സംവിധാനം ഇന്ന് മുതല്‍ നിലവില്‍ വരും. എല്ലാ പ്രദേശങ്ങളിലും പെട്ടെന്ന് സമയം മാറ്റാതെ ഒരു ആഴ്ചയെങ്കിലും ഒരേ സമയക്രമം പാലിക്കാനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയില്‍ 700 മെഗാവാട്ടിൽ അധികം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി കെഎസ്‌ഇബി ഡാമുകളില്‍ നിന്നുള്ള ജല വൈദ്യുതോല്‍പ്പാദനം വർദ്ധിപ്പിച്ചിട്ടുണ്ട്.