കണ്ണൂർ: തിരുവനന്തപുരത്ത് നടന്ന എസ്എഫ്ഐ മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിന് മുന്നിൽ വച്ചാണ് പോലീസിന്റെ അടിയന്തര നടപടിയുണ്ടായത്.

മാർച്ചുമായി ബന്ധപ്പെട്ട സംഘർഷ കേസിൽ പ്രതി ചേർത്തതിനെ തുടർന്നാണ് അറസ്റ്റ്. അതേസമയം, ജോയൽ തോമസിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് എസ്എഫ്ഐ നേതാക്കൾ ആരോപിച്ചു. പോലീസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് എസ്എഫ്ഐയുടെ തീരുമാനം.