മലപ്പുറം: വാഴക്കാട് ഊർക്കടവിൽ ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ആക്രമിച്ചു. കോഴിക്കോട് സ്വദേശി രവിക്കാണ് പരിക്കേറ്റത്.

ബസ് കടന്നുപോയപ്പോൾ ബൈക്ക് യാത്രക്കാരുടെ മേൽ വെള്ളം തെറിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചാണ് രവിക്ക് പരിക്കേറ്റത്.