വടകര: ബൈക്കിലെത്തിയ യുവാവ് നഴ്സിനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രതി പിടിയിൽ. തിരുവള്ളൂർ പുല്ലഞ്ചേരി മുഹമ്മദലിയാണ് പിടിയിലായത്. ഇക്കഴിഞ്ഞ ജൂൺ 20ന് ആയിരുന്നു സംഭവം.ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ ബൈക്കിലെത്തിയ മുഹമ്മദലി ഇടവഴിയിൽ വച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. യുവതി ബഹളം വച്ചതോടെ നാട്ടുകാരെത്തി. തുടർന്ന് ബൈക്ക് ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. വടകര പോലിസാണ് പ്രതിയെ പിടികൂടിയത്.