പയ്യോളി: പെരുമാള്‍പുരം അടിപ്പാതയ്ക്ക് പടിഞ്ഞാറ് ഭാഗത്ത് റെയില്‍വേ ട്രാക്കില്‍ യുവതിയുടെ മൃതദേഹം. ചിന്നിചിതറി തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ് മൃതദേഹം കണ്ടത്. മൃതദേഹം ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റാണ് അധികൃതരെ അറിയിച്ചത്.
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വടകര ഭാഗത്തേക്കുളള റെയില്‍വേ പാളത്തിലാണ് മൃതദേഹം കണ്ടത്. പയ്യോളി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.