കേരള സർവകലശാലകളിലെ പരീക്ഷകൾ മാറ്റി

പുതുക്കിയ തീയതി പിന്നീടറിയിക്കും

കോഴിക്കോട്: ലോകകപ്പ് ഫുട്‌ബോൾ ഫൈനലിനോടനുബന്ധിച്ച് കാലിക്കറ്റ്, കേരള സർവകലാശാലകളിലെ പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. കുസാറ്റിൽ ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പരീക്ഷ, പ്രവേശന നടപടികൾ എന്നിവയ്ക്ക് മാറ്റമില്ലെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.

ലോകകപ്പ് ഫൈനല്‍ മത്സരം നടക്കുന്നതിനാല്‍ സംസ്ഥാനത്ത് പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല എന്നായിരുന്നു സർക്കാർ ഉത്തരവിൽ ഉണ്ടായിരുന്നത്. ഈ സാഹ​ചര്യത്തിലാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി വെച്ചത്.