ഫുജൈറ: യുഎഇയിലെ ഫുജൈറയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. തൃശൂർ പാവറട്ടി പൈങ്കണ്ണിയൂർ സ്വദേശി പേർഷ്യ വീട്ടിൽ മുഹമ്മദ് ഹാരിസിന്റെ ഭാര്യ യു.കെ ഹൗസിൽ ഷമീമ (27) ആണ് മരിച്ചത്. പൊന്നാനി സ്വദേശിനിയാണ്. കബറടക്കം ഫുജൈറയിൽ നടക്കും.

കഴിഞ്ഞ മേയ് 27ന് രാത്രിയാണ് അപകടം നടന്നത്. ദമ്പതികൾ നടന്നുപോകുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ഭർത്താവ് മുഹമ്മദ് ഹാരിസിനും പരിക്കേറ്റെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു.

മക്കൾ: അയറിൻ, മീരാൻ.