കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി സമരത്തിനൊരുങ്ങി സ്വകാര്യ ബസുകൾ. ആവശ്യങ്ങൾ ഉന്നയിച്ച് ബസുടമകൾ ഗതാഗത മന്ത്രിക്ക് നിവേദനം നൽകി.

മിനിമം ബസ് ചാർജ് 15 രൂപയാക്കി ഉയർത്തണം, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് നിലവിലെ ചാർജിന്റെ 50 ശതമാനമാക്കണം എന്നതാണ് പ്രധാന ആവശ്യം. ആവശ്യങ്ങൾ അടിയന്തരമായി അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ബസുകളും നിരത്തിലിറക്കാതെ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്.

നിലവിലെ മിനിമം നിരക്കായ 12 രൂപയിൽ നിന്ന് 15 രൂപയായി വർധിപ്പിക്കണമെന്നും വിദ്യാർത്ഥികളുടെ യാത്രാനിരക്ക് 5 രൂപ മുതൽ 7.50 രൂപ വരെ ക്രമീകരിക്കണമെന്നും രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കണമെന്നുമാണ് ആവശ്യം.