റിയാദ്: മലയാളിയെ റിയാദിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം തിരൂർ ഇല്ലത്തപ്പാടം സ്വദേശി മുണ്ടേക്കാട്ട്, റഹൂഫ് (മാനുപ്പ-50) ആണ് മരിച്ചത്. ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. പുറത്ത് കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം റിയാദ്, ഷുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പരേതരായ മുഹമ്മദ്, ആയിഷ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സുഹ്റ, മക്കൾ. ഹനൂന,ഹാദി മുഹമ്മദ്,ഹമീസ്. കുടുംബത്തിന്റെ തീരുമാനപ്രകാരം മൃതദേഹം റിയാദിൽ കബറടക്കും.
നിയമനടപടികൾ പൂർത്തീകരിക്കുന്നതിന് വെൽഫെയർ വിങ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ട്രഷറർ നൗഫൽ തിരൂർ, നസീർ കണ്ണീരി, അബ്ദുറഹ്മാൻ ചേലേമ്പ്ര, വലീദ് ഖാൻ മമ്പാട്, ഷറഫ് തേഞ്ഞിപ്പലം, ഇക്ബാൽ തിരൂർ, ബന്ധുവായ ഇസാം എന്നിവർ രംഗത്തുണ്ട്.