കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും ഇന്ന് നിർണായക ദിനം. ഇരുവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്ന് വിധി പറയും.
ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് വിധി പറയുക. എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിലപാട്. പൊതുപ്രവർത്തകനായ ഗിരീഷ് ബാബുവാണ് ഹർജി നൽകിയത്.
മുഖ്യമന്ത്രി ആയിരിക്കെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിന് സിഎംആർഎൽ 2.78 കോടി മാസപ്പടിയായി നൽകിയെന്നാണ് കേസ്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണാ വിജയൻ, മുഹമ്മദ് റിയാസ് എംഎൽഎ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ഇഡിയുടെ ആവശ്യം.