അരിക്കുളം: ഊരള്ളൂരിലെ വീട്ടില്‍ മോഷണം. കുന്നത്ത് മീത്തല്‍ റസാക്ക്- ഹസിന ദമ്പതികളുടെ ഫെബിന്‍വില്ല വീട്ടിലാണ് കള്ളന്‍ കയറിയത്. ഇന്നലെ പുലര്‍ച്ചെ 12.45 ഓടെയായിരുന്നു മോഷ്ടാക്കള്‍ വീട്ടിലെത്തിയത്.
രണ്ടുപേരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണുന്നത്. മുന്‍വശത്തെ വാതില്‍ തുറന്നാണ് ഇവര്‍ അകത്തു കടന്നത്. വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
വീട്ടിലെ സി.സി.ടി.വിയും മോഡവും മോഷ്ടാക്കള്‍ തകര്‍ക്കുകയും കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. അലമാരിയില്‍ നിന്നും വസ്ത്രങ്ങള്‍ പുറത്തേക്ക് വലിച്ചിട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.