തിരൂര്‍:ആലത്തിയൂര്‍ അങ്ങാടിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ് .ബസ്സിന്റെ ഗ്ലാസ്സ് തകര്‍ത്ത ഓട്ടോ ഡ്രൈവറായ യുവാവിനെ തിരൂര്‍ പോലീസ്

പിടികൂടി .ഓട്ടോ ഡ്രൈവറായ ചമ്രവട്ടം സ്വദേശിയായ

പീടിയേക്കല്‍ ഹബീബ്(29) നെയാണ് പോലീസ് അറസ്റ്റ് ചെയ്ത്.

ആലത്തിയൂര്‍ അങ്ങാടിയില്‍ വെച്ച് ഇന്നലെ വൈകീട്ടായിരുന്നു സംഭവം നടന്നത്.ബസ്സും ഓട്ടോയും തമ്മില്‍ ഉരസിയതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായതെന്നാണ് വിവരം

വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ലഹരിയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ ഇരുമ്പ് വടി കൊണ്ട് ബസ്സിന്റെ മുന്‍ഭാഗം ഗ്ലാസ്സ് അടിച്ച് തകര്‍ക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ തിരൂര്‍ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.