കുവൈത്ത് സിറ്റി: കഠിനമായ വേനൽച്ചൂടിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് രാജ്യത്ത് ഉച്ചസമയങ്ങളിൽ ഡെലിവറി മോട്ടോർ സൈക്കിളുകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം. നാളെ മുതൽ (ജൂൺ 1) നിരോധനം പ്രബല്യത്തിൽ വരും. ഓഗസ്റ്റ് 31 വരെ നിരോധനം തുടരും. നാളെ മുതൽ എല്ലാ ദിവസവും രാവിലെ 11:00 മണി മുതൽ വൈകുന്നേരം 4:00 മണി വരെ ഡെലിവറി ബൈക്കുകൾക്ക് രാജ്യത്തെ റോഡുകളിൽ സർവിസ് നടത്താൻ അനുമതിയുണ്ടായിരിക്കില്ല. വേനൽക്കാലത്തെ ചുടിൽ നിന്നും തൊഴിലാളികളെ സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ നിർദേശപ്രകാരം ഈ തീരുമാനം നടപ്പിലാക്കുന്നത്.