കോഴിക്കോട്: ജയിലിലായ ഭര്‍ത്താവിന് ലഹരി എത്തിക്കാന്‍ ശ്രമിച്ച ഭാര്യ അറസ്റ്റില്‍. വയനാട് സ്വദേശിനി അശ്വതിയാണ് പിടിയിലായത്. 28 ഗ്രാം ഹാഷിഷ് ഓയിലുമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചാണ് അശ്വതിയെ പൊലിസ് അറസ്റ്റ് ചെയ്തത്. 

അശ്വതിയുടെ ഭര്‍ത്താവ് ജയില്‍പുള്ളിയാണ്. ജയിലില്‍ നിന്ന് പരിശോധനക്കെത്തിയ തടവുകാരുടെ കൈയില്‍ ലഹരി കൈമാറാനായിരുന്നു പദ്ധതി. ഇതിനായി മെഡിക്കല്‍ കോളജില്‍ എത്തിയ അശ്വതി എണ്ണക്കുപ്പിയിലാണ് ഹാഷിഷ് ഓയില്‍ എത്തിച്ചത്. എന്നാല്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലിസ് മെഡിക്കല്‍ കോളജില്‍ എത്തി പരിശോധന നടത്തുകയും, നാല്‍പത്തിയൊന്നാം വാര്‍ഡില്‍ നിന്ന് അശ്വതിയെ പിടികൂടുകയുമായിരുന്നു.