കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചെറിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞ് 1,14,160 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കുറഞ്ഞ് 14,270 രൂപയിലാണ് വ്യാപാരം.

കഴിഞ്ഞ ദിവസം പവന് 1,14,280 രൂപയായിരുന്നു.

18 കാരറ്റ് സ്വർണത്തിനും ഇടിവുണ്ടായി. പവന് 80 രൂപ കുറഞ്ഞ് 93,800 രൂപയിലും, ഗ്രാമിന് 11,725 രൂപയിലുമാണ് വ്യാപാരം.

തുടർച്ചയായി വില ഉയർന്നതിന് ശേഷമാണ് ഈ ചെറിയ ഇടിവ്.

അതേസമയം ആഗോള വിപണിയിലും സ്വർണവില കുറഞ്ഞു. ഔൺസിന് 15 ഡോളർ കുറഞ്ഞ് 4,362 ഡോളറിലാണ് വ്യാപാരം. വെള്ളി വിലയിൽ നേരിയ വർധനവുണ്ട് - ഔൺസിന് 66.36 ഡോളർ.