മലപ്പുറം∙ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. മേലെ അരിപ്ര പാലക്കൽ നൗഫലിന്റെ മകൻ നസൽ (7) ആണ് മരിച്ചത്. അരിപ്ര മേൽമുറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.