ബത്തേരി: സുൽത്താൻ ബത്തേരി കോളിയാടി അച്ഛൻപ്പടിക്ക്‌ സമീപമുണ്ടായ വാഹനാപകടത്തിൽ കാൽനടയാത്രക്കാരൻ മരിച്ചു. റോഡിലൂടെ നടന്നുപോകുകയായിരുന്ന ഇയാളെ KL9AF 6663 നമ്പർ കാർ ഇടിക്കുകയായിരുന്നു.

​അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മൃതദേഹം നിലവിൽ ബത്തേരി ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചയാളെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.